വിതുര: സി.പി.എം മേമല ബ്രാഞ്ച്കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം നേതാവും മുൻ പഞ്ചായത്തംഗവുമായ മേമലമോഹനന്റെ ചരമവാർഷികദിനാചരണം നടത്തി. അനുസ്മരണയോഗം സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എസ്.എൽ.സി പ്ലസ്ടൂപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സി.പി.എം വിതുര ലോക്കൽകമ്മിറ്റിഅംഗം സി.എസ്. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ, സിപി.എം ജില്ലാകമ്മിറ്റിയംഗം വി.കെ. മധു, സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ. ഷൗക്കത്തലി, ഡി.വൈ.എഫ്.ഐ വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എം.എസ്. സിയാദ്, സി.പി.എം മേമല ബ്രാഞ്ച് സെക്രട്ടറി എസ്.അജികുമാർ, സി.ഐ.ടി.യു മേമലയൂണിറ്റ് കൺവീനർ ജെ. യേശുദാസ് എന്നിവർ പങ്കെടുത്തു.