p

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധു കൊലക്കേസിൽ സാക്ഷികളുടെ തടർച്ചയായുള്ള കൂറുമാറ്റം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതുമാണ് ഈ കൂറുമാറ്റം. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങൾ ഇതിനുപിന്നിലുണ്ട്. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തേണ്ട ഭരണകൂടം നിഷ്‌ക്രിയമായി നിൽക്കുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. കൂട്ട കൂറുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.