cap

നെടുമങ്ങാട്:താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ഹ്യൂമൺ റിസോഴ്സ് സെന്റർ ദ്വിദിന വിവാഹപൂർവ അവബോധന ക്ലാസ് സംഘടിപ്പിച്ചു.നെടുമങ്ങാട് താലൂക്ക് എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.മാദ്ധ്യമ പ്രവർത്തകൻ ആർ.ബാലകൃഷ്ണൻ,സാമ്പത്തികവിദഗ്ദൻ ഡോ.ഷൈജുമോൻ,പ്രൊഫ.എസ്.രാജശേഖരൻ നായർ,ഡോ.മൃദുല,ഡോ.വിഷ്ണു.എം.നായർ എന്നിവർ ക്ലാസെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻപിള്ള,യൂണിയൻ സെക്രട്ടറി ഷിബുകുമാർ.ഐ.വി.യൂണിയൻ കമ്മിറ്റി അംഗങ്ങളായ എസ്.ഗോപാലകൃഷ്ണൻ,എസ്.എസ്.ഷാജി,കെ.രാജശേഖരൻ നായർ,വി.എം.സദാശിവൻ നായർ,ബി.എസ്.ഹരികുമാർ,കെ.സജയകുമാർ,എസ്.എൽ.സുരേന്ദ്രനാഥ്.പ്രതിനിധിസഭാംഗങ്ങളായ ടി.പുരുഷോത്തമൻ നായർ,സി.കരുണാകരൻ നായർ,വി.എൽ.സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.