
വെഞ്ഞാറമൂട്:ഗവ:യു.പി.എസിൽ ഹിരോഷിമദിനാചരണം സംഘടിപ്പിച്ചു. 'ഇനിയൊരു യുദ്ധകാഹളം മുഴങ്ങാ തിരിക്കട്ടെ' എന്ന സന്ദേശവുമായി വെഞ്ഞാറമൂട് ജംഗ്ഷനിൽ തയ്യാറാക്കിയ പ്രത്യേക ചുവരിൽ യുദ്ധത്തിനെതിരെ സന്ദേശമെഴുതി അഡ്വ.ഡി.കെ.മുരളി എം.എൽ എ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.നെല്ലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീനബീവി കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ നജീബ്,പി.ടി.എ പ്രസിഡന്റ് എസ്. ഷിഹാസ്,ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ്, പി.ടി.എ അംഗം സുരേഷ്,സീനിയർ അസിസ്റ്റന്റ് സന്ധ്യാകുമാരി,സ്റ്റാഫ് സെക്രട്ടറി എസ്.നിഹാസ്, എസ്.ആർ.ജി കൺവീനർ അഖിൽ,സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.