p

തിരുവനന്തപുരം: പത്താംക്ളാസ്, പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'ബി"ഗ്രേഡോ, അതിനു മുകളിലോ ഗ്രേഡ് നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം കാഷ് അവാർഡ് നൽകും. പരീക്ഷ പാസായ മാനസിക വെല്ലുവിളി നേരിടുന്നവർക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 12ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ. ഫോൺ: 0471 2347768, 7153, 7156.

വ​ന​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​വ​ന​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​സ​പ്പോ​ർ​ട്ടിം​ഗ് ​സ്റ്റാ​ഫ്/​ ​പ്രൊ​ജ​ക്ട് ​ഫെ​ല്ലോ​ ​(2​)​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ബോ​ട്ട​ണി​/​പ്ലാ​ന്റ് ​സ​യ​ൻ​സ്/​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്/​ഫോ​റ​സ്ട്രി​ ​ഇ​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ൽ​ ​പ്രാ​വീ​ണ്യ​വും​ ​വേ​ണം.​ ​ഔ​ഷ​ധ​സ​സ്യ​ ​മേ​ഖ​ല​യി​ൽ​ ​ഗ​വേ​ഷ​ണ,​ ​പ​രി​ശീ​ല​നം​/​വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ​ ​എ​ന്നി​വ​ ​ന​ട​ത്തി​യു​ള്ള​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​പ്ര​തി​മാ​സം​ 25,000​ ​രൂ​പ​ ​ഫെ​ല്ലോ​ഷി​പ്പ് ​ല​ഭി​ക്കും.​ ​പ്രാ​യ​പ​രി​ധി​ 36.​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ചും​ ​മ​റ്റ് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ത്തി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​വും​ ​ഇ​ള​വു​ണ്ട്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 16​ന് ​രാ​വി​ലെ​ 10​ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​തൃ​ശൂ​ർ​ ​പീ​ച്ചി​ ​കേ​ര​ള​ ​വ​ന​ഗ​വേ​ഷ​ണ​ ​ഓ​ഫീ​സി​ലെ​ത്ത​ണം.