general

ബാലരാമപുരം:ബ്ലഡ് റിലേഷൻ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം 2022 സമാപന സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.ബി.ആർ.ഒ പ്രസിഡന്റ് രഞ്ചിത്ത് കൊല്ലകോണം അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.ഒ രക്തദാതാക്കളെ എം.വിൻസെന്റ് എം.എൽ.എയും ആംബുലൻസ് ഡ്രൈവേഴ്സിനെ കെ.ആൻസലൻ എം.എൽ.എയും ആദരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ആദരിച്ചു.കെ.പി.സി.സി അംഗം കോളിയൂർ ദിവാകരൻ നായർ പഠനോപകരണ വിതരണം നടത്തി.സിനി ആർട്ടിസ്റ്റ് ഇന്ദുലേഖ നാരായണൻ ക്യാൻസർ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു.ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ.ഇരുമ്പിൽ വിജയൻ,​മാദ്ധ്യമപ്രവർത്തകൻ ബി.എൽ.അരുൺ,​ കർമ്മശക്തി ദിന പത്രം എക്സിക്യൂട്ടീവ് എഡിറ്റർ സരിത ദീപക്,​ജില്ലാ പഞ്ചായത്തംഗം കോട്ടുകാൽ വിനോദ്,​വട്ടവിള വിജയകുമാർ,​ വി.സുധാകരൻ,​രഞ്ചിത്ത് ചന്ദ്രൻ,​പൊന്നയ്യൻ,​റസൽ,​നെല്ലിമൂട് രാജേന്ദ്രൻ,​തിരുമംഗലം സന്തോഷ് ഫാദർ കരുംകുളം രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.അരവിന്ദ് എം.സ്വാഗതവും റെജി.പി.എസ് നന്ദിയും പറഞ്ഞു.നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ ദേശീയ ഐക്യപ്രതിജ്ഞാവാചകം ചൊല്ലി.