pvl

കാട്ടാക്കട:പൂവച്ചൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പച്ചക്കാട് യൂണിറ്റ് കമ്മിറ്റി ചേർന്ന് സംഘടിപ്പിച്ച സദസ് എം.വിൻസന്റ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വിനോദ് കോട്ടുകാൽ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോമോൻ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റിജു വർഗീസ്,ശ്രീകുട്ടി സതീഷ്,എ.എസ്.ഇർഷാദ്, ഗോപുനെയ്യാർ,ലിജു സാമുവൽ,യു.ബി.അജിലാഷ്,സോണിയ, ജെ.ഷാഫി,എം.ഫസിലുദ്ദീൻ എന്നിവർ സംസാരിച്ചു.