തിരുവനന്തപുരം:ഡിഫറന്റ് ആർട്ട് സെന്ററിലെ പ്രത്യേക കഴിവുകളുള്ള കുട്ടികളെ പരിചയപ്പെടുത്തുന്ന 'അൺവീലിംഗ് ദി അൺബിലീവബിൾ' പരിപാടിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് നിർവഹിക്കും.കിൻഫ്ര മാനേജിംഗ് ഡയറക്ട‌ർ സന്തോഷ് കോശി തോമസ് അദ്ധ്യക്ഷത വഹിക്കും.കെ.കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയായിരിക്കും.ഓട്ടിസം ബാധിതനായ രംഗനാഥിന്റെ പ്രത്യേക കലാപരിപാടിയും ഉണ്ടായിരിക്കും.