fahad

മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. പ്രിയതമ നസ്രിയയ്ക്ക് ഒപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെയും ജന്മദിനാഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഫാഫ എന്ന തൊപ്പിയും ഫഹദ് ധരിച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നസ്രിയയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ഫഹദ് ഫാസിലിന് ദുൽഖർ സൽമാൻ ജന്മദിനാശംസ നേർന്നു. ഫഹദിനും നസ്രിയയ്ക്കും ഭാര്യ അമാൽ സൂഫിയയ്ക്കും ഒപ്പമുള്ള ചിത്രത്തിനൊപ്പം പിറന്നാൾ കുറിപ്പും ദുൽഖർ സൽമാൻ പങ്കുവച്ചു.താരങ്ങളായ അഹാനകൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും ആശംസകളുമായി എത്തി.