gopala

തലശ്ശേരി: മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ 'സൗഭാഗ്യ'യിൽ പെരുന്താറ്റിൽ ഗോപാലൻ (73) നിര്യാതനായി.
ആയിരക്കണക്കിന് വേദികളിൽ ഹാസ്യ കലാപ്രകടനങ്ങളും കഥാപ്രസംഗങ്ങളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയ ഗോപാലൻ വെല്ലുവിളി, അടവുകൾ 18, ഇംഗ്ലീഷ് മീഡിയം, കഞ്ഞനന്തന്റെ കട, ഒരു വടക്കൻ സെൽഫി, വൈകിയോടുന്ന വണ്ടി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പരേതരായ കുഞ്ഞിക്കണ്ണന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: സത്യവതി. മക്കൾ: സുസ്മിത (പിന്നണി ഗായിക, കാഥിക, ഏഷ്യാനെറ്റ് റേഡിയോ അവതാരിക, ദുബായ്), സുഗേഷ് (സ്വിസ് അറേബ്യൻ പെർഫ്യൂംസ് സാപ്പിൽ ഷാർജ), സുഗിഷ (അദ്ധ്യാപിക, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: ജഗദീശൻ (ദുബായ്), നിമ്മി (ഷാർജ), സജിത്ത് (ബിന്നി -ബിസിനസ്).