pply

കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി കർഷക സഹൃദയ ലൈബ്രറിയിൽ നടന്ന 'മനുഷ്യരോന്നാണ് ' സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘടനം ചെയ്തു.സെയ്ദ് സബർമതി വിഷയാവതരണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ,ലൈബ്രറി പ്രസിഡന്റ് പ്രൊഫ.പ്രതാപ ചന്ദ്രൻ നായർ, കമ്മിറ്റി അംഗം എം.അഭിലാഷ്,പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ വി.എസ്. ജയകുമാർ,ലൈബ്രറി സെക്രട്ടറി സുരേഷ്,ജോയിന്റ് സെക്രട്ടറി സജു,ഡോ.ബിനു ജെയിംസ് എന്നിവർ സംസാരിച്ചു.ഇതോടെനുബന്ധിച്ച് നടന്ന പ്രതിഭാ സംഗമത്തിൽ ഉന്നത വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും വി.കെ.മധു നിർവഹിച്ചു.