
മുടപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുട്ടപ്പലം മേഖല സമ്മേളനം ജോസൈഫിൻ നഗറിൽ (പെരുങ്ങുഴി അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സണുമായ അഡ്വ.എസ്.കുമാരി ഉദ്‌ഘാടനം ചെയ്തു.ഷാന്റി. എസ് (പ്രസിഡന്റ്), ബി. ലില്ലി (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 23 അംഗ പുതിയ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു. മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഇൻ ചാർജ് ബി.ശോഭ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ.അനിൽ, കാർത്തിക,ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.വി.അനിലാൽ തുടങ്ങിയവർ സംസാരിച്ചു.