
വിതുര: തൊളിക്കോട് പഞ്ചായത്ത് ചെട്ടിയാംപാറ വാർഡ് മെമ്പർ ബി.പ്രതാപനെ മർദ്ദിക്കുകയും, ജാതിപറഞ്ഞ് അവഹേളിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് രാജിവയ്ക്കണമെന്നും, പൊലീസ് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി - ദളിത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു.ആദിവാസി ദളിത് കോൺഗ്രസ് നേതാക്കളായ കരിപ്പാലം സുരേഷ്,ജി.പി.പ്രേംഗോപകുമാർ,പേപ്പാറ വാർഡ് മെമ്പർ ലതാകുമാരി,അരവിന്ദ് ഒഴുകുപാറ,സുരേന്ദ്രൻ,കാരംക്കംതോട് രമേശൻ,ഷിബുചെട്ടിയാംപാറ,ശ്യാംലാൽ,എൽ.എസ്.ലിജി,ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, മഹിളാകോൺഗ്രസ് ജില്ലാസെക്രട്ടറി ഷെമി ഷംനാദ്,തോട്ടുമുക്ക് സലീം,ഷൗക്കത്തലി,തൊളിക്കോട് ഷംനാദ്,ഷൈൻപുളിമൂട് എന്നിവർ പങ്കെടുത്തു.