riyas-and-vd-satheesan

തിരുവനന്തപുരം:റോഡിലെ കുഴികളെച്ചൊല്ലി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ വാക് പോര് മുറുകി. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേനാണയത്തിൽ മറുപടിയുമായി റിയാസ് രംഗത്തെത്തി. പദവിക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് ആദ്യം മനസിലെ കുഴി അടയ്ക്കണമെന്നും പറഞ്ഞു.

അപകടത്തിനിടയാക്കിയ റോഡ് ദേശീയപാത അതോറിട്ടിയുടേതാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് പൊതുമരാമത്ത് വകുപ്പിനെ പഴിചാരിയത്. കേന്ദ്രത്തെ പിന്താങ്ങുന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിച്ചത്. പ്രീമൺസൂൺ വർക്കുകളിൽ ടെൻഡർ വൈകിയെന്ന ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. തലശേരിയിലെയും പുനലൂരിലെയും പ്രീമൺസൂൺ വർ‌ക്കുകൾ മേയിൽ ടെന്റർ ചെയ്തതാണ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂർ ചെറായിയിലെ റോഡ് 2020ൽ ഭരണാനുമതി നൽകിയതാണെന്നത് വാസ്തവമാണ്. ഇരുവശവും ചെമ്മീൻ കെട്ടോടുകൂടിയ സ്ഥലത്ത് സമാന്തരമായി മറ്റൊരു കിഫ്ബി വർക്ക് കൂടി നടക്കുന്നതിനാൽ ഡിസൈൻ റോഡ് നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചതാണ്. ഇക്കാര്യം അറിയാവുന്ന പ്രതിപക്ഷ നേതാവ് വാസ്തവം മറച്ചുവയ്ക്കുന്നത് പദവിക്ക് നിരക്കുന്നതല്ല. റോഡുകളിൽ കുഴിയുണ്ടെന്നത് യാഥാർത്ഥ്യമാണ്. അത് പരിഹരിക്കുകയെന്നതാണ് സർക്കാർ നയം. അതിന് നല്ലനിലയിലുളള ഐക്യപ്പെടലാണ് ആവശ്യം.

പ്രതിപക്ഷ നേതാവിന് മന്ത്രിമാരെയും സർക്കാരിനെയും വിമ‌ർശിക്കാം. എന്നാൽ അത് വ്യക്തിപരമാകരുത്. സാമൂഹ്യപ്രവർത്തന രംഗത്ത് ഒരു കൊതുക് കടിയുടെ വേദനയെങ്കിലും പ്രതിപക്ഷനേതാവിനുണ്ടായിട്ടുണ്ടോ?

ദേശീയപാത അതോറിട്ടിക്ക് നിർവഹിക്കാൻ കഴിയാത്ത മരാമത്ത് ജോലികൾ ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. റോഡ് നവീകരണത്തിൽ കേന്ദ്രമന്ത്രി ഗഡ്കരിയുടെ നിലപാട് പോസിറ്റീവാണെന്നും വി.മുരളീധരനെയും ഗഡ്കരിയെയും വീണ്ടും കാണുമെന്നും റിയാസ് പറഞ്ഞു.

 റോ​ഡി​ൽ​ ​പ​ണി​ ​ന​ട​ക്കു​ന്നെ​ന്ന് മ​ന്ത്രി​ ​ഉ​റ​പ്പാ​ക്ക​ണം​:​ ​സ​തീ​ശൻ

സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ടെ​ൻ​ഡ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ഴ​യ്ക്കു​മു​മ്പ് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് ​റോ​ഡു​ക​ളി​ൽ​ ​അ​പ​ക​ട​ക​ര​മാ​യ​ ​കു​ഴി​ക​ളു​ണ്ടാ​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​വ​കു​പ്പി​ൽ​ ​ന​ട​ക്കു​ന്ന​ത് ​അ​റി​യാ​തെ​ ​മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ​സ്വ​യം​ ​പ​റ​യു​ക​യ​ല്ല​ ​മ​ന്ത്രി​ ​റി​യാ​സ് ​ചെ​യ്യേ​ണ്ട​ത്.​ ​വാ​യ്‌​ത്താ​രി​യും​ ​പ്ര​ചാ​ര​ണ​വു​മ​ല്ല,​ ​കൃ​ത്യ​മാ​യി​ ​പ്ര​വൃ​ത്തി​ക​ൾ​ ​ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ​മ​ന്ത്രി​ ​നി​രീ​ക്ഷി​ക്ക​ണം.
മ​ന്ത്രി​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​വ​സ്തു​താ​പ​ര​മ​ല്ല.​ ​പ്രീ​മ​ൺ​സൂ​ൺ​ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് 322​കോ​ടി​രൂ​പ​ ​അ​നു​വ​ദി​ച്ചെ​ന്നാ​ണ് ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​പ​ണം​ ​അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​ല്ല,​ ​പ്ര​വൃ​ത്തി​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​ഒ​രി​ട​ത്തും​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ​താ​ൻ​ ​ഉ​ന്ന​യി​ച്ച​ത്.​ ​ഈ​മാ​സം​ ​അ​ഞ്ചി​നാ​ണ് 322​ ​കോ​ടി​യു​ടെ​ ​പു​ന​ലൂ​രി​ലെ​ ​ഒ​രു​ ​പ്ര​വൃ​ത്തി​ ​ടെ​ൻ​ഡ​ർ​ ​ചെ​യ്ത​ത്.​ ​നി​ര​വ​ധി​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​ടെ​ൻ​ഡ​ർ​ ​പു​രോ​ഗ​മി​ക്കു​ന്ന​തേ​യു​ള്ളൂ.​ ​അ​തി​നാ​ലാ​ണ് ​കെ​ടു​കാ​ര്യ​സ്ഥ​ത​ ​ഉ​ണ്ടാ​യെ​ന്ന് ​പ​റ​ഞ്ഞ​ത്.
മ​ര​ണ​ത്തെ​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ചെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​ആ​രോ​പ​ണം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​ ​ക​രാ​റു​കാ​രു​ടെ​ ​വാ​ക്കു​കേ​ട്ടാ​ണ് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​സം​സാ​രി​ക്കു​ന്ന​തെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​ആ​ക്ഷേ​പം.​ ​ക​രാ​റു​കാ​ർ​ ​നാ​ടി​ന്റെ​ ​പൊ​തു​ശ​ത്രു​ക്ക​ളൊ​ന്നു​മ​ല്ല.
പ​രി​ച​യ​ക്കു​റ​വു​കൊ​ണ്ടാ​ണ് ​മ​ന്ത്രി​ ​അ​ബ​ദ്ധ​ങ്ങ​ൾ​ ​കാ​ണി​ക്കു​ന്ന​ത്.​ ​പ​ഴ​യ​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​നി​ൽ​ ​നി​ന്ന് ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്ക​ണം.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​തു​കേ​ട്ട​ല്ല​ ​ജി.​ ​സു​ധാ​ക​ര​ൻ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.