vldra

വെള്ളറട: മൈലച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമാ - നാഗസാക്കി ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിശ്വസമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവുകളെ പറത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ തയ്യാറാക്കിയ 'ഹിരോഷിമയിലെ വെള്ളരിപ്രാവുകൾ' എന്ന കൈയെഴുത്തു മാസികയുടെ പ്രകാശനവും നടന്നു. സഡാക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ രചന, പ്രസംഗം,പ്ലക്കാർഡ് നിർമ്മാണം,യുദ്ധവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. ആര്യൻകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികല,ഇടവാൽ വാർഡ് മെമ്പർ വീരേന്ദ്രകുമാർ,പി.ടി.എ പ്രസിഡന്റ് ടി.മോഹൻകുമാർ, എസ്.എം.സി ചെയർമാൻ എൻ.എസ്.രഞ്ജിത്ത്, പ്രിൻസിപ്പൽ മിനി.ഇ.ആർ, ഹെഡ്മിസ്ട്രസ് ജെ.പ്രസന്ന,എസ്.ആർ.ജി കൺവീനർ എസ്.കെ. ബിന്ദു തുടങ്ങിയവർ ശാന്തി സന്ദേശം നൽകി.