കിളിമാനൂർ: കിളിമാനൂരിൽ വീണ്ടും തെരുവ് നായ ആക്രമണം. നാല് പേർക്ക് പരിക്കേറ്റു. കുന്നുമ്മൽ സ്വദേശി വീട്ടമ്മ, വഴിയാത്രക്കാരായ രണ്ട് സ്ത്രീകൾ, ഒരു സ്കൂൾ വിദ്യാർത്ഥി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം പരിപ്പിള്ളി മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ 9 ഓടെയാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചു കുന്നുമ്മലുളള വീട്ടമ്മയെ തെരുവ് നായ ആദ്യം കടിക്കുന്നത്. തുടർന്ന് വഴിയാത്രക്കാരെയും വൈകിട്ടോടെ സ്കൂൾ വിദ്യാർത്ഥിയെയും കടിക്കുകയായിരുന്നു.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.ഒ രു മാസം മുൻപ് പത്തോളം പേരെ നായ കടിച്ചിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ വന്നിറങ്ങുന്ന ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവ് നായ ശല്യം കൂടിയിട്ടും അധികൃതർ അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.