വിഴിഞ്ഞം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാഡമി സ്വാതന്ത്ര്യ സമരവും കേരള സംസ്കാരവും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ഇന്ന് വെങ്ങാനൂരിൽ നടക്കും. വെങ്ങാനൂർ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ രാവിലെ 10ന് ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാൻ ആർ.എസ്.ശ്രീകുമാർ അറിയിച്ചു. അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനാവും. സി.എസ്. വെങ്കിടേശ്വരൻ,ഡോ.പി.കെ. രാജശേഖരൻ, ഡോ. മ്യൂസ്മേരി ജോർജ് എന്നിവർ വിവിധ വിഷയങ്ങളിലെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.കെ.എസ്.രവികുമാർ അദ്ധ്യക്ഷനാവും. ഇതോടനുബന്ധിച്ച് ജെറി പ്രേംരാജ് സ്മൃതിമണ്ഡപത്തിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര, സംസ്ഥാന പുരാരേഖ വകുപ്പിന്റെ പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.