
വർക്കല:സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹർഘർ തിരംഗ പദ്ധതി വർക്കല നഗരസഭയിൽ ആരംഭിച്ചു.കുടുംബശ്രീ വഴി തയ്യൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച് നിർമ്മിച്ച ദേശീയ പതാകകൾ നഗരസഭ ചെയർമാൻ കെ.എം.ലാജി ഏറ്റുവാങ്ങി.മുണ്ടയിൽ വാർഡ് തയ്യൽ യൂണിറ്റ് 10 സ്കൂളുകളിലേക്ക് വേണ്ടി 2872പതാകകളാണ് നിർമ്മിച്ചത്.ചടങ്ങിൽ കൗൺസിലർ രഞ്ജു അദ്ധ്യക്ഷനായി.കുടുംബശ്രീ ചെയർപേഴ്സൺ ഭാമിനി,വൈസ് ചെയർപേഴ്സൺ സുലേഖ,മെമ്പർ സെക്രട്ടറി അമ്പിളി,സി.ഡി.എസ് സബ് കമ്മിറ്റി അംഗങ്ങളായ സിന്ധു,സുഷമകുമാരി,സുജിത,തയ്യൽ കേന്ദ്രം പ്രവർത്തകരായ ശ്രീജ,താര തുടങ്ങിയവർ സംബന്ധിച്ചു.