തിരുവനന്തപുരം: ടെക്‌നോപാർക്ക് റോട്ടറി ക്ലബിലെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്ത ചടങ്ങ് ഹോട്ടൽ ഹൈസിന്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. റോട്ടറിക്ലബിന്റെ നാല് സർവീസ് പ്രോജക്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. പുതിയ ഭാരവാഹികളായി മനു മാധവൻ (പ്രസിഡന്റ്), റോണി സെബാസ്റ്റിയൻ (സെക്രട്ടറി), മാത്യു ചെറിയാൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.

അമൃതം പദ്ധതി നടപ്പാക്കാനുള്ള കട്ടേല എം.ആർ.എസ് സ്‌കൂളും ടെക്‌നോപാർക്ക് റോട്ടറി ക്ലബും തമ്മിലുള്ള ധാരണാപത്രം റോട്ടറി ക്ലബ് പ്രസിഡന്റ് മനു മാധവൻ സ്‌കൂൾ എച്ച്.എം. സതീഷിന് കൈമാറി. കവയിത്രി സുഗതകുമാരിയുടെ ഓർമയ്‌ക്കായി വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ലൈബ്രറിയിലേക്കുള്ള സംഭാവനയും ചടങ്ങിൽ കൈമാറി. റോട്ടറി ഗവർണർ കെ. ബാബുമോൻ മുഖ്യാതിഥിയായി.