
നെടുമങ്ങാട്:നെടുമങ്ങാട് ഗ്രാമീണകാർഷിക മൊത്തവ്യാപാര മാർക്കറ്റിൽ കർഷകർ എത്തിക്കുന്ന മുഴുവൻ കാർഷികോത്പന്നങ്ങളും ഹോർട്ടികോർപ്പ് ഏറ്റെടുക്കണമെന്നും ഏറ്റെടുത്ത സാധനങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ വില നൽകണമെന്നും കർഷക സംഘം നെടുമങ്ങാട് ഏരിയ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൂവത്തൂർ സി.വി.ബാലചന്ദ്രൻ നഗറിൽ നടന്ന ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച 10 കർഷകരെ സമ്മേളനത്തിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ,പ്രസിഡന്റ് വി.എസ്.പത്മകുമാർ,ട്രഷറർ ഡി.കെ.മുരളി എം.എൽ.എ,സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ,വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ എസ്.എസ്.ബിജു സ്വാഗതം പറഞ്ഞു.സെക്രട്ടറി ആർ.മധു റിപ്പോർട്ട് അവതരിപ്പിച്ചു.പി.ജി.പ്രേമചന്ദ്രൻ,ആർ.കെ.സുനിൽകുമാർ,ആർ.ദീപ എന്നിവരടങ്ങിയ പ്രിസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.ഏരിയ കമ്മറ്റി ഭാരവാഹികൾ:പി.ജി.പ്രേമചന്ദ്രൻ(പ്രസിഡന്റ് ),എ.നൗഷാദ്,ആർ.ദീപ (വൈസ് പ്രസിഡന്റുമാർ),ആർ.മധു (സെക്രട്ടറി),പ്രദീപ്.എം.എസ്,വേങ്കവിള സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ),ടി.ആർ.സുരേഷ് (ട്രഷറർ).