തിരുവനന്തപുരം:ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന ശീർഷകത്തിൽ ഭാരത് ഭവൻ ഒരുക്കുന്ന ദശദിന സാംസ്‌കാരിക വിരുന്നിന്റെ നാലാം ദിനവും ലോക ഗോത്രദിനവുമായ ഇന്ന് ഗോത്ര സന്ധ്യ നടക്കും. അഗസ്ത്യവനത്തിലെ ഗോത്രകലാസമൂഹം അവതരിപ്പിക്കുന്ന ഗോത്രാലാപനവും വിവിധ ഗോത്ര നൃത്താവതരണങ്ങളും ഭാരത് ഭവൻ ശെമ്മാങ്കുടി സ്‌മൃതി ഹൈക്യൂ തിയേറ്ററിൽ വൈകിട്ട് 6 മുതൽ നടക്കും.ബുധനാഴ്ച വൈകിട്ട് 3ന് നടക്കുന്ന ദേശഭക്തി സമൂഹഗാന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0471-4000282 എന്ന നമ്പറിൽ പേരുകൾ രജിസ്റ്റർ ചെയ്യുകയോ, ബുധനാഴ്ച പങ്കെടുക്കുകയോ ചെയ്യേണ്ടതാണ്.