intuc

മലയിൻകീഴ്: ഐ.എൻ.ടി.യു.സി നീറമൺ കുഴിയിൽ നിന്ന് ആരംഭിച്ച ഊരൂട്ടമ്പലം -മാറനല്ലൂർ മേഖലാ റാലി സമാപന സമ്മേളനം മാറനല്ലൂർ ജംഗ്ഷനിൽ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ചാല സുധാകരകന്റെ അദ്ധ്യക്ഷതയിൽ ടി.ശരത് ചന്ദ്രപ്രസാദ് തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ,വണ്ടന്നൂർ സദാശിവൻ,മുത്തു കൃഷ്ണൻ,ഊരൂട്ടമ്പലം വിജയൻ,നക്കോട് അരുൺ,വീനസ് വേണു,ആർ.മണികണ്ഠൻ, ശ്യാംലാൽ വെളിയംകോട്,ആന്റോ വർഗീസ്,ജോർജ്ജ് എന്നിവർ സംസാരിച്ചു.