കല്ലറ: വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി കടകളിൽ വെള്ളം കയറി. വെള്ളംകുടി ജംഗ്ഷനിൽ ഇന്നലെ വെളുപ്പിനായിരുന്നു സംഭവം, അറോളം കടകളിൽ വെള്ളം കയറി. ഓണക്കച്ചവടത്തിനുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്ത ഗോഡൗൺ ഉൾപ്പടെ വെള്ളത്തിനടിയിലായി. പ്രസന്നൻ നായരുടെ പലവ്യഞ്ജന കടയും ഗോഡൗണും, വി.സുധാകരന്റെ ഫർണിച്ചർ കട, എസ്.എൽ അഭിജിത്തിന്റെ ഇലക്ട്രോണിക്സ് റിപയർ ഷോപ്പ്, ദീപുവിന്റെ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്