
കിളിമാനൂർ: അപൂർവ ജനിതകരോഗം ബാധിച്ച രണ്ട് വയസുകാരി സുമനസുകളുടെ സഹായം തേടുന്നു. കിളിമാനൂർ പനപ്പാംകുന്ന് മലക്കൽ വി.എസ് ഭവനിൽ സുഷേണന്റെയും ആതിരയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളായ ശിവദയാണ് കോഷ്യർ ഡിസീസ് എന്ന രോഗം ബാധിച്ച് അതിജീവനത്തിന് സഹായം തേടുന്നത്.
ഹോർമോൺ റീപ്ലേസ്‌മെന്റാണ് ഈ രോഗത്തിനുള്ള ചികിത്സ. ഒന്നരലക്ഷം രൂപ ചെലവിൽ മാസത്തിൽ രണ്ട് കുത്തിവയ്പാണ് എടുക്കേണ്ടത്. ഒരു വർഷത്തേക്ക് ചികിത്സാ ചെലവുകളടക്കം 40 ലക്ഷം രൂപയാകും.
മകളുടെ ചികിത്സയ്ക്കുള്ള ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ.
തിരുവനന്തപുരം എസ്.എ.ടി,കിംസ് ആശുപത്രികളിലാണ് ചികിത്സ. നാട്ടുകാർ സ്വരൂപിച്ച് നൽകിയ തുകകളിലാണ് ചികിത്സ ഇപ്പോൾ നടക്കുന്നത്. അമ്മ ആതിരയുടെ പേരിൽ എസ്.ബി.ഐ പോങ്ങനാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:32559516487 ഐ.എഫ്.എസ്.സി കോഡ്: SBIN 0008030 ഗൂഗിൾ പേ:7994135788 ഫോൺനമ്പർ: 9567171615.