photo

നെടുമങ്ങാട്: സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നെടുമങ്ങാട് നഗരസഭാതല ഉദ്ഘാടനം പനങ്ങോട്ടേല വൃദ്ധസദനത്തിന് സമീപത്തെ ഹൈടെക്ക് പോളിഹൗസിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി നഗരസഭയുടെ ജനകീയ ആസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക പോളിഹൗസ് നിർമ്മിച്ചത്. നഗരസഭയുടെയും കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് പോളി ഹൗസ് പ്രവർത്തനം. നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷയായി. വൈസ്‌ചെയർമാൻ എസ്.രവീന്ദ്രൻ, വികസന സമിതി അദ്ധ്യക്ഷ എസ്.സിന്ധു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.സതീശൻ, കൗൺസിലർമാരായ അജിത, പുലിപ്പാറകൃഷ്ണൻ, പുങ്കുമൂട് അജി, സുമയ്യമനോജ്, സംഗീതാരാജേഷ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ബൈജുസൈമൺ, ശ്രീലത, ജോമിജേക്കബ്, പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.