
പൂവാർ: കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കാഞ്ഞിരംകുളം സുരേന്ദ്രൻ അനുസ്മരണ സമ്മേളനം കേരള ലഹരി നിർമാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുളം കൊച്ചുകൃഷ്ണൻ നാടാർ സ്മാരക സമിതിയും കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയും സംയുക്തമായി കാഞ്ഞിരംകുളം ജംഗ്ഷനിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി ജോൺ വിൽസൻ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി സ്മാരകനിധി ജോയിന്റ് സെക്രട്ടറി സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. തിരുപുറം സോമശേഖരൻ നായർ,നാരായണൻ തമ്പി,കാഞ്ഞിരംകുളം ഡി.ദയാനന്ദൻ,സി.ഷൈൻ,രാജയ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.