വെള്ളറട:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ദ്രോഹിക്കുന്ന നയത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിളിയൂർ വെള്ളറട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളറട പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡണ്ടുമായ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് എസ്.ആർ.അശോകൻ,കോൺഗ്രസ് വെള്ളറട ബ്ലോക്ക് പ്രസിഡന്റ് ജയചന്ദ്രൻ,യു.ഡി.എഫ് പാറശ്ശാല നിയോജക മണ്ഡലം കൺവീനർ ദസ്തക്കിർ,വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗള ദാസ് എന്നിവർ സംസാരിച്ചു.