p

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്‌മെന്റ് നാളെ (10) വൈകിട്ട് 5ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിക്കും. 16,​ 17 തീയതികളിൽ ച്ച് പ്രവേശനം നടക്കും. അവസാന അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തിയാക്കി ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71,849 പേരാണ് അപേക്ഷിച്ചിട്ടുള്ളത്.

ഇന്നലെ മന്ത്രി വി.ശിവൻകുട്ടി മണക്കാട് സ്‌കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ സന്ദർശനത്തിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി പ്രവേശന നടപടികൾ വിലയിരുത്തി. കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോർട്സ് ക്വാട്ട തുടങ്ങിയവയുമായി ബന്ധപ്പെട്ട അവലോകനവും നടന്നു.

സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​പി.​എ​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ
സ്കോ​ള​ർ​ഷി​പ്പ്:​ ​സ​ർ​ക്കാ​ർ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​തേ​ടി

കൊ​ച്ചി​:​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​പി.​എ​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ്കോ​ള​ർ​ഷി​പ്പ് ​പി​ൻ​വ​ലി​ച്ച​തി​നെ​തി​രാ​യ​ ​ഹ​ർ​ജി​ക​ളി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​തേ​ടി.​ ​ഹ​ർ​ജി​ക​ൾ​ ​ആ​ഗ​സ്റ്റ് 28​ ​ലേ​ക്ക് ​മാ​റ്റി​യ​ ​ഹൈ​ക്കോ​ട​തി,​ ​ഫീ​സ് ​ന​ൽ​കി​യി​ല്ലെ​ന്ന​ ​പേ​രി​ൽ​ ​ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പു​റ​ത്താ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​തു​വ​രെ​ ​പാ​ടി​ല്ലെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​നാ​ണ് ​ഹ​ർ​ജി​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.
ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ലെ​ ​സ്കോ​ള​ർ​ഷി​പ്പ് ​പി​ൻ​വ​ലി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഫീ​സ​ട​യ്‌​ക്കാ​ത്ത​തി​നാ​ൽ​ ​കോ​ളേ​ജി​ൽ​നി​ന്ന് ​പു​റ​ത്താ​ക്കു​മെ​ന്ന് ​ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കൊ​യി​ലാ​ണ്ടി​ ​സ്വ​ദേ​ശി​യാ​യ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​യ​ട​ക്കം​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ളാ​ണ് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​സ്കോ​ള​ർ​ഷി​പ്പ് ​പി​ൻ​വ​ലി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​വ​ർ​ ​എ​ങ്ങ​നെ​ ​ഫീ​സ് ​ന​ൽ​കു​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ആ​രാ​ഞ്ഞി​രു​ന്നു.​ ​സ​ബ്‌​സി​ഡി​ ​നി​ര​ക്കി​ലാ​ണെ​ങ്കി​ലും​ ​ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​കു​ട്ടി​ക​ൾ​ ​ഫീ​സ് ​അ​ട​ക്ക​ണ​മെ​ന്ന് ​എ​ങ്ങ​നെ​ ​നി​ർ​ദ്ദേ​ശി​ക്കാ​നാ​വും,​ ​ദാ​രി​ദ്ര്യ​രേ​ഖ​യ്‌​ക്ക് ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ ​എ​ങ്ങ​നെ​ ​ഫീ​സ് ​ന​ൽ​കും,​ ​സ്കോ​ള​ർ​ഷി​പ്പ് ​പി​ൻ​വ​ലി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​കു​ട്ടി​ക​ളെ​ ​എ​ങ്ങ​നെ​ ​സം​ര​ക്ഷി​ക്കും,​ ​ഇ​വ​രെ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​മോ​ ​എ​ന്നീ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​ന​ൽ​കാ​നാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ച​ത്.