തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ എല്ലാവിഭാഗം ഭിന്നശേഷിക്കാർക്കും സൗജന്യ യാത്ര ലഭിക്കുന്നതിന് വരുമാനപരിധി ഒരുലക്ഷം രൂപയായി പുതുക്കി നിശ്ചയിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഗതാഗതവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച 15,000 രൂപയാണ് ഇപ്പോഴും തുടരുന്നത്. സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾക്ക് വരുമാനപരിധി ഉയർത്തിയിട്ടുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.