പാറശാല:സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് വൈകിട്ട് 3ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ കൊറ്റാമം ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന നവസങ്കൽപ്പ പദയാത്ര മുൻ എം.എൽ.എ എ.ടി.ജോർജ്ജ് ഉദ്‌ഘാടനം ചെയ്യും.പദയാത്ര പാറശാലയിൽ എത്തിച്ചേർന്നതിനെ തുടർന്ന് വൈകിട്ട് പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ആർ.വത്സലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ,ആർ.പ്രഭാകരൻ തമ്പി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.