തിരുവനന്തപുരം: സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരളസവാരിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലേബർ കമ്മിഷണർ നവ് ജ്യോത് ഖോസ കൺവീനറായ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി വി.ശിവൻകുട്ടി, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,സി. ജയൻബാബു,കെ.എസ്. സുനിൽകുമാർ, വി.ആർ. പ്രതാപൻ, നാലാഞ്ചിറ ഹരി, ജി. മാഹീൻ അബൂബക്കർ,പുത്തൻപള്ളി നിസാർ,സി.കെ. ഹരികൃഷ്ണൻ,മൈക്കിബാസ്റ്റ്യൻ, സി. ജ്യോതിഷ്‌കുമാർ,ഇ.വി. ആനന്ദ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്,മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീ. ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി. മനോഹർ തുടങ്ങിയവർ പങ്കെടുത്തു. 17ന് ഉച്ചയ്ക്ക് 12ന് കനകക്കുന്നിൽ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ആദ്യഘട്ടം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുക.