salim

വെഞ്ഞാറമൂട്:കാറിടിച്ച് സ്കൂട്ടർ യാത്രികൻ പനവൂർമൂഴി വടക്കേക്കോണം ഷംനാ മൻസിലിൽ സലിം (53)മരിച്ചു.ഞായറാഴ്ച വൈകിട്ട് ആറിന് ചുള്ളാളം ജമാ മസ്ജിദിന് മുന്നിൽ വച്ചായിരുന്നു അപകടം.സംഭവം നടന്നയുടനെ നാട്ടുകാർ സലിമിനെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചുവെങ്കിലും താമസിയാതെ മരിച്ചു. ഭാര്യ:സനൂജ.മക്കൾ:മുഹമ്മദ് സിയ,മുഹമ്മദ് സഫാൻ.