yy

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവും അനുസ്മരണവും നടന്നു. ഹെഡ്മിസ്ട്രസ് ലില്ലി യുദ്ധവിരുദ്ധ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.പ്രത്യേക അസംബ്ലിയിൽ ദിനാചരണത്തിന്റെ പ്രസക്തി, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ അവതരിപ്പിച്ചു. യുദ്ധവിരുദ്ധ റാലി, പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം, മുദ്രാവാക്യ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികളിൽ ജെ.ആർ.സി അംഗങ്ങൾ , ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.പ്രവർത്തനങ്ങൾക്ക് സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകർ നേതൃത്വം നൽകി.