stephan

തിരുവനന്തപുരം: സാമൂഹിക പരിഷ്‌കർത്താവായ അയ്യാവൈകുണ്ഠർക്ക് ഇടതുപക്ഷ സർക്കാർ ഉചിതമായ പരിഗണന നൽകാത്തത് കടുത്ത അനീതിയാണെന്നും, അദ്ദേഹത്തിന്റെ പേരിൽ നവോത്ഥാന മന്ദിരം പണിയുന്നതിന് ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നാടാർ സർവ്വീസ് ഫോറം നാലാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

മതപരിഗണന കൂടാതെ നാടാർ സമുദായത്തിന് ഏകീകൃത സംവരണം സർക്കാർ നടപ്പാക്കണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ ആവശ്യപ്പെട്ടു.
നേരത്തെ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.എൻ.എസ്.എഫ് പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ അദ്ധ്യക്ഷത വഹിച്ചു .ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി .രാജേഷ് ആശംസനേർന്നു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളായ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡോ:ജയമോഹൻ,സ്പാർക്ക് ലേണിംഗ്സ് സി.ഇ.ഒ ഷിബു ആർ.വി എന്നിവരെ ആദരിച്ചു. കരിച്ചൽ ജയകുമാർ,ജോൺസൺ ഇടുക്കി,കിള്ളിപ്പാലം രാജേഷ് എന്നിവർ സംസാരിച്ചു.