
മടവൂർ: നാഗസാക്കി ദിനത്തോടനുബന്ധിച്ച് മടവൂർ ഗവൺമെന്റ് എൽ.പി.എസിലെ കുട്ടികൾ നിർമ്മിച്ച ആയിരം കൊക്കുകൾ ജപ്പാനിലേക്ക് അയച്ചു.ഹിരോഷിമയുടെ നൊമ്പരമായ സഡാക്കോ സസക്കിയുടെ ദുരന്ത കഥ കേട്ട കുട്ടികൾ ആയിരം കൊറ്റികൾ നിർമിച്ച് സമാധാന സ്മാരകത്തിലേക്ക് അയക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളിലായി പരിശീലിക്കുകയും ഒഴിവ് വേളകളിൽ കൊക്കു നിർമാണത്തിൽ ഏർപ്പെടുകയുമായിരുന്നു. യുദ്ധവിരുദ്ധ പ്രകടനം, ശാന്തിഗീതം,യുദ്ധവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ എസ്.അശോകൻ,എസ്.ആർ.ജി കൺവീനർ സുപ്രഭ എന്നിവർ സംസാരിച്ചു.