astro

അശ്വതി: അപകടങ്ങളിൽ നിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും. പ്രഗത്ഭരുടെ ജന്മദിനാഘോഷ പരിപാടികൾ നടത്തും. ആരോഗ്യ കുറവ്, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.

ഭരണി: ഭണ്ഡാരസമർപ്പണം സ്വന്തം കുടുംബക്ഷേത്രത്തിൽ നടത്തും. ഭക്തർക്ക് സദ്യ ഒരുക്കും. പുരോഗമനചിന്തകൾ വളർത്തിയെടുക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.

കാർത്തിക: പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. പുതുവസ്ത്രങ്ങൾ വാങ്ങിക്കും.

രോഹിണി: സന്താനങ്ങൾ വിഭ്യാഭ്യാസ കാര്യത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.

മകയിരം: മതപരമായ ചില ചടങ്ങുകളിൽ സംബന്ധിക്കുകയും ജനങ്ങളുടെ ആദരവ് നേടുകയും ചെയ്യും. യോഗ, പാചകം, സംഗീതം, നീന്തൽ, ചിത്രമെഴുത്ത് എന്നിവയിൽ ഒന്ന് കാര്യമായി പരിശീലിക്കും. സത്‌സംഗമുണ്ടാകും.

തിരുവാതിര: തിരുത്താനാവാത്തവിധം പ്രശ്നങ്ങൾ വഷളായി വളർന്നതിൽ സഹായം ചെയ്യണമെന്ന ആഗ്രഹം വേണ്ടെന്നു വയ്ക്കുകയാണ് അഭികാമ്യം. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും.

പുണർതം: പുണ്യപ്രവർത്തനങ്ങൾക്കായി ധനം ചെലവഴിക്കും. പ്രഗത്ഭരുടെ കലാപ്രകടനങ്ങളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നേരിട്ട് കാണാനവസരം വന്നുചേരും.

പൂയം: പൂർവികാചാരങ്ങൾ പലതും നിറുത്താനുള്ള നീക്കമുണ്ടാകും. കർമ്മഗുണം, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം, ഉദ്യോഗക്കയറ്റം ലഭിക്കൽ, വിനോദസഞ്ചാരം എന്നിവയ്ക്ക് ലക്ഷണം.

ആയില്യം: ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ് വേദനിക്കും. അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

മകം: മനസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ടി വരുന്നതിൽ കുണ്ഠിതം അനുഭവപ്പെടും. കൃത്യനിഷ്ഠ പാലിക്കും.

പൂരം: പൂജാദികാര്യങ്ങളിൽ പങ്കെടുക്കാൻ അയൽക്കാരെയും ബന്ധുക്കളെയും ക്ഷണിക്കും. സ്വന്തം മനസിനെ നിയന്ത്രിക്കാൻ കരുത്ത് പോരാതെവരും.

ഉത്രം: ഉചിതമായ മറുപടി അയച്ചപ്പോൾ അപവാദാരോപണം ഉടനടി നിലച്ചുപോകും. അന്നദാനം നടത്തും.

അത്തം: അസൂയക്കാരുടെ ശല്യം കൂടിവരുന്നത് അവസാനിക്കും. രാഷ്ട്രീയത്തിൽ ശോഭിക്കും.

ചിത്തിര: ചിത്രരചനയിൽ സ്വയം ആകൃഷ്ടനായിത്തീരും. പരാജയമായ ദാമ്പത്യത്തെ സുന്ദരമാക്കിത്തീർക്കാനുള്ള അശ്രാന്ത പരിശ്രമം, പ്രശസ്തി എന്നിവ പ്രതീക്ഷിക്കാം.

ചോതി: ചോരഭയം, പെട്ടെന്ന് തീരുമാനമെടുക്കൽ, രോഗവിമുക്തി എന്നിവ ഫലമാകുന്നു.

വിശാഖം: വിശാല മനസ്ഥിതി എതിരാളികളോട് കാണിച്ചാൽ കുഴപ്പങ്ങൾ തീരില്ല. ദേവാലയങ്ങൾ സന്ദർശിച്ച് വഴിപാടുകൾ കഴിപ്പിക്കുക.

അനിഴം: അനിതരസാധാരണമായ ബുദ്ധിവൈഭവം, വിവേകം, പ്രസരിപ്പ്, ഭരണകാര്യങ്ങളിൽ നിസംഗത.

തൃക്കേട്ട: തൃപ്തികരമല്ലാത്ത സ്ഥലത്തുനിന്ന് താമസം മാറ്റണം. സന്താന സൗഭാഗ്യം.

മൂലം:വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ദാമ്പത്യജീവിതം നന്നായിരിക്കും.

പൂരാടം: പൂർവിക സ്വത്ത് ലഭിക്കും. വിദേശത്ത് സ്ഥിരതാമസമാക്കിയവർക്ക് സാമ്പത്തിക നഷ്ടങ്ങൾക്ക് സാദ്ധ്യത, യാത്രാവേളകളിൽ ധനനഷ്ടം.

ഉത്രാടം: ഉത്തരവാദിത്വം, ജോലിഭാരം എന്നിവ വർദ്ധിച്ച് ജോലിയിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാതെ വിഷമിക്കും. ദൂരെ താമസിക്കുന്നതുകൊണ്ടും രണ്ടാഴ്ചയ്ക്കുശേഷം മാത്രം കാര്യങ്ങൾ നടത്താനുള്ള സഹായഹസ്തം ലഭിക്കും.

തിരുവോണം: സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയും വധൂവരന്മാർക്ക് ആശംസ നേരുകയും ചെയ്യും. നവീന ഗൃഹാരംഭം കല്ലിട്ട് നടത്തും.

അവിട്ടം: അവിചാരിതമായി ജോലിക്കുള്ള ഉത്തരവ് ലഭിക്കുകയാൽ സന്തോഷം അലയടിക്കും. ദാമ്പത്യം സുന്ദരമാക്കാനുള്ള ശ്രമം നടത്തും. ദാമ്പത്യപ്രശ്നങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യും.

ചതയം: ചരിത്രപ്രധാനമായ സംഭവവികാസങ്ങൾ ഉടനെ നടക്കാനിടയുണ്ട്. ഇണയുമായി പിണങ്ങാനിടയുണ്ട്. പ്രധാനപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കേണ്ടിവരും.

പൂരുരുട്ടാതി: ദേവാലയങ്ങളിൽ മാല ചാർത്താൻ അവസരം. മാതാപിതാക്കളുടെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ. രോഗവിമുക്തി നേടും.

ഉത്രട്ടാതി: ഉപകാരം ചെയ്തതിന് നന്ദിപ്രകടിപ്പിക്കാനവസരം. തൊഴിൽ മേഖലയിൽ സ്ഥിരത നഷ്ടപ്പെടുന്നതായി സംശയം തോന്നാം. വാക്കുകളിൽ വരുന്ന അപാകത തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കും.

രേവതി: ദിനചര്യകൾ കഴിഞ്ഞ് ശുദ്ധിയോടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യും. അപ്രതീക്ഷിത ധനം വന്നുചേരും.