
വർക്കല:തനിമസുഭാഷ് രചിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച'വർക്കല ചരിത്രം സംസ്കാരം വർത്തമാനം'എന്ന പുസ്തകത്തിന്റെ പ്രകാശനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻനായർ നിർവഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.മ്യൂസ് മേരി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സി.വി.സുരേഷ്,ഭാഷാഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ.ലിറ്റിൽഹെലൻ.എസ്.ബി, റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരി തനിമാസുഭാഷ് എന്നിവർ സംസാരിച്ചു.