quit-india

ചിറയിൻകീഴ്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജി.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ചിറയിൽകീഴ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബി.നായർ, ഡി.സി.സി അംഗം പുതുക്കരി പ്രസന്നൻ, പഞ്ചായത്ത് അംഗങ്ങളായ മോനി ശാർക്കര, ബേബി, ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി പനയത്തറ ഷെരീഫ്, കേരള പ്രദേശ് വിചാർ വിഭാഗം ബ്ലോക്ക് പ്രസിഡന്റ് ഭാഗി അശോകൻ, രമേശ് കുമാർ, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് സുനിൽ, ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്ത്, ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് മനു മോൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.