തിരുവനന്തപുരം:വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം കരസ്ഥമാക്കുന്ന വിശ്വകർമ്മ സമുദായത്തിലെ വിദ്യാർത്ഥികളെ വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് അനുമോദിക്കും.ഒക്ടോബറിൽ തിരുവനന്തപുരം, കോഴിക്കോട് എന്നീ മേഖലകളിലായിട്ടാണ് സംഘടിപ്പിക്കുന്നത്. പ്ലസ് ടുവിനും,വിവിധ യൂണിവേഴ്സിറ്റി തലങ്ങളിലും 2021-2022 അദ്ധ്യയനവർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ മാർക്കിന്റെയും ജാതിയുടെയും സർട്ടിഫിക്കറ്റുകളുടെയും കോപ്പി സഹിതം സെപ്തംബർ 5ന് മുൻപ് സെക്രട്ടറി,വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ്,നമ്പർ. 14, ഉള്ളൂർ ലെയിൻ, ഡി.പി.ഐ ജംഗ്ഷൻ,ജഗതി,തിരുവനന്തപുരം, 695014 വിലാസത്തിൽ അപേക്ഷിക്കണം.