
കല്ലമ്പലം: ബി.ജെ.പി പറകുന്ന് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറകുന്ന് ശിവപുരം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു, നാവായിക്കുളം പഞ്ചായത്തംഗങ്ങളായ നാവായിക്കുളം അശോകൻ, ജിഷ്ണു.എസ്.ഗോവിന്ദ്, അരുൺകുമാർ.എസ്, ബി.ജെ.പി നേതാക്കളായ രാജീവ് ഐ.ആർ, ബാബു പല്ലവി, അനിൽകുമാർ, വാസുദേവൻപിള്ള, സണ്ണി, തുളസി, സരിത മനോജ് എന്നിവർ പങ്കെടുത്തു.