തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാളയം കണ്ണിമേറ യൂണിറ്റ് ഭാരവാഹികളായി ഡി.വിദ്യാധരൻ (പ്രസിഡന്റ്),ആർ.പത്മകുമാർ (ജനറൽ സെക്രട്ടറി),എ.ആർ.അബ്ദുൾ ജലീൽ (ട്രഷറർ), മുഹമ്മദ് ഫാസിൽ, സി.ജോസഫ് (വൈസ് പ്രസിഡന്റുമാർ) എം.കബീർ, ജി.കന്തസ്വാമി (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.യൂണിറ്റ് സമ്മേളനം സംസ്ഥാന രക്ഷാധികാരി കമലാലയം സുകു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഡി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കരമന മാധവൻകുട്ടി,ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് രാജപ്പൻ,ജില്ലാ നേതാക്കളായ നെട്ടയം മധു, എസ്.മോഹൻകുമാർ,ആർ.പത്മകുമാർ,അബ്ദുൾ ജലീൽ,എം.കബീർ എന്നിവർ പങ്കെടുത്തു.