തിരുവനന്തപുരം:നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വൈകിട്ട് 6.30ന് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് മ്യൂസിയം ഗ്രൗണ്ടിൽ ചിത്രരചനാ മത്സരം ശില്പി പി.എസ്.ദേവദത്തൻ ഉദ്ഘാടനം ചെയ്യും.15ന് രാവിലെ 9ന് കേളമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ വൃക്ഷപൂജ ഡോ.അനിൽ വൈദ്യമംഗലവും വൈകിട്ട് 6ന് ഗോപൂജ വെങ്ങാനൂർ നാഗരാജ ക്ഷേത്രത്തിൽ ജി.പി.ശ്രീകുമാറും ഉദ്ഘാടനം ചെയ്യും.16ന് കിഴക്കേകോട്ട ഗാന്ധിപാർക്കിൽ ഗോപികാനൃത്തം രാധികാ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 4ന് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഉറിയടിയുടെ ജില്ലാതല ഉദ്ഘാടനം എം.ഗോപാൽ നിർവഹിക്കും.18ന് മഹായോഭായാത്രയുടെ പതാക കൈമാറൽ സംവിധായകൻ രാജസേനൻ നിർവഹിക്കും. വിവിധ പരിപാടികളിൽ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ,ഉപാദ്ധ്യക്ഷൻ വി.ഹരികുമാർ,പൊതുകാര്യദർശി കെ.എൻ.സജികുമാർ, കാര്യദർശി ബി.എസ്.ബിജു,മേഖലാ രക്ഷാധികാരി ഡി.നാരായണശർമ്മ,ആർ.എസ്.എസ്. പ്രാന്തകാര്യകാരി സുരേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും.