നെയ്യാറ്റിൻകര: 75-ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഫ്രാനിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രാൻ കേന്ദ്ര കമ്മിറ്റി യോഗം അറിയിച്ചു.
13ന് ഫ്രാൻ കേന്ദ്ര കമ്മിറ്റി ഓഫീസിന് മുന്നിൽ നെയ്യാറ്റിൻകര തഹസീൽദാർ ദേശീയ പതാക ഉയർത്തും. താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പതാക ഉയർത്തും. തുടർന്ന് എല്ലാ വീടുകളിലും പതാക ഉയർത്താൻ റസിഡന്റ്സ് അസ്സോസിയേഷനുകൾ നേതൃത്വം നൽകും. 14ന് സന്ധ്യയ്ക്ക് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ഫ്രാൻ 75 ദീപം തെളിയിക്കും. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ എം.ശ്രീകുമാരൻ നായർ, ടി.മുരളീധരൻ, കുട്ടപ്പന മഹേഷ്, തിരുപുറം ശശികുമാരൻ നായർ, തലയൽ പ്രകാശ്, എം.രവീന്ദ്രൻ, ജി. പരമേശ്വരൻ നായർ, എം.ജി. അരവിന്ദ്, കെ. മുരളീധരൻ നായർ, കെ. രവീന്ദ്രൻ നായർ, വെൺപകൽ ഉണ്ണികൃഷ്ണൻ, പി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.