ചിറയിൻകീഴ്: കേരള കോൺഗ്രസ് (ബി) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷിബി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പാച്ചല്ലൂർ ജയചന്ദ്രൻ, സി.അജികുമാർ, ട്രഷറർ ബിജുധനൻ, തങ്കച്ചൻ.എം.ഡിക്രൂസ്, ഉമേഷ് മുരളി രാജ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി തങ്കച്ചൻ.എം.ഡിക്രൂസ് (പ്രസിഡന്റ്), ലാൽകുമാർ, ഫ്രാൻസിസ് തുമ്പ (വൈസ് പ്രസിഡന്റുമാർ), ആന്റണി ദേവദാസ് (ജനറൽ സെക്രട്ടറി), ആൻഡ്രൂ എഡിസൺ (സെക്രട്ടറി), പ്രബിൻ.സി.പെരേര (ട്രഷറർ), ഉമേഷ് മുരളി രാജ് (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.