mika

നെയ്യാറ്റിൻകര: കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മികവ് -2022ന്‍ മന്ത്രി അഡ്വ. വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വ്യക്തികളെയും അനുമോദിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ എം.ബി.ബി.എസ് നേടിയ കൈലാസ് സി.എസ്, ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുടയുടെ സംവിധായകൻ എസ്.എസ്. ജിഷ്ണുദേവ്, ഝാർഖണ്ടിൽ നടന്ന സൈക്ലിംഗ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ വടകോട് അഭിലാഷ്, തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. അഭിലാഷ് എസ്.എസ്, 2017ലെ മഞ്ജീരം പുരസ്‌കാരം നേടിയ കവയിത്രി മാളവിക എസ്.കെ, അമരവിള എൻ.ഐ.ടിയിൽ നിന്ന് എം.എം.വി ട്രേഡിൽ ഒന്നാം റാങ്ക് ജേതാവ് നന്ദു എൻ.ആർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പെരുമ്പഴുതൂർ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്.കെ. അശോക് കുമാര്‍, ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ, ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ഡി.സി.സി അംഗം ടി. സുകുമാരൻ, അഡ്വ.ആർ. അജയകുമാർ,പഴവിള രവീന്ദ്രൻ നായർ, ബി. ബാബുരാജ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസിന് ഗിരീഷ് പരുത്തിമഠം നേതൃത്വം നൽകി.