ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ 14.64 കോടി രൂപയുടെ പദ്ധതികൾക്ക് ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. കാർഷിക മേഖലയിൽ തരിശു രഹിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് 2,7,18,425 രൂപയും പാലുല്പാദനത്തിൽ മൃഗസംരക്ഷണം ക്ഷീര വികസനത്തിനായി 14,70,650 രൂപയും വിദ്യാഭ്യാസ മേഖലയിൽ 26,50,000 രൂപയും ആരോഗ്യമേഖലയിൽ 2,06,10,051 രൂപയും പാർട്ടിയുടെ മേഖലയിൽ ഭവനവും ഭൂമിവാങ്ങൽ(ലൈഫ്) 1,04,39420 രൂപയും സാമൂഹ്യ ക്ഷേമത്തിനായി 6,7,82,900 രൂപയും മത്സ്യമേഖലയിൽ മത്സ്യ മേഖലയിൽ 16,90000, കുടിവെള്ളം ശുചിത്വത്തിനായി 76,05000, കലാസംസ്കാരികം യുവജന ക്ഷേമത്തിനായി 1,20,000 രൂപയും പൊതുമരാമത്ത് പണികൾക്ക് 53,20,000 രൂപയും പട്ടികജാതി വികസനത്തിനായി 1,3182000 രൂപയുമുള്ള പ്രോജക്ടുകളാണ് അംഗീകരിച്ചത്.