road-tarring

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന ഹൈക്കോടതിയുടെ കർശന താക്കീതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനും മേൽനോട്ടത്തിനുമായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായി അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ദേശീയപാത, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരാണ് അംഗങ്ങൾ. പുരോഗതി റിപ്പോർട്ട് ഓരോ ദിവസവും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിക്കണം.

ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ ദേശീയപാതകളിൽ ഉൾപ്പെടെ ചെറുതും വലുതുമായ റോഡുകളിലെ 60 ശതമാനത്തോളം കുഴികൾ മെറ്റലിട്ട് താത്കാലികമായി അടച്ചു. മഴവെള്ളത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ടാർ ചെയ്യാനായിട്ടില്ല. ഉണങ്ങുന്ന മുറയ്ക്ക് ടാറിംഗ് നടത്താനാണ് തീരുമാനം.

ദേശീയപാതയിൽ ഏറ്റവുമധികം കുഴികളുള്ള ആലപ്പുഴ, ചേർത്തല, എറണാകുളം, തൃശൂർ മേഖലകളിൽ ചില സ്ഥലങ്ങളിൽ ബിറ്റുമിൻ പ്രീമിക്സ് (മഴക്കാലത്ത് റോഡിലെ കുഴികൾ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മിശ്രിതം) ഉപയോഗിച്ച് കുഴികൾ അടച്ചത് വിവാദമായിട്ടുണ്ട്. ഇത് ശാസ്ത്രീയമല്ലെന്നാണ് ആക്ഷേപം. മൂന്ന് സെന്റീമീറ്റർ വരെയുള്ള കുഴികൾ അടയ്ക്കാനേ പ്രീമിക്സ് ഉപയോഗിക്കാവൂ.

ആഴമുള്ള കുഴികളിൽ ടാർ ഉരുക്കി ഒഴിച്ച് ഒന്നരയിഞ്ച് മെറ്റലും അതിനുമീതെ ടാറും ചിപ്സുമായി കലർത്തിയ മിശ്രിതം നിരത്തിയാണ് ഗതാഗത യോഗ്യമാക്കേണ്ടത്. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ റോഡുകൾ തകർന്നിട്ടുള്ളത്. ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 90ഓളം റോഡുകൾ പല സ്ഥലങ്ങളിലായി കുഴിച്ചിട്ടുണ്ട്.

'എത്രയും വേഗം കുഴികൾ അടച്ച് നിരത്തുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം".

-അജിത് രാമചന്ദ്രൻ,​

ചീഫ് എൻജിനിയർ,​ റോഡ്സ് വിഭാഗം

 '​കു​ഴി​യൊ​ട്ടി​ക്ക​ൽ​'​ ​പ​രി​ശോ​ധി​ച്ച് ​ക​ള​ക്ട​ർ​മാർ
റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ദേ​ശീ​യ​ ​പാ​ത​യി​ലെ​ ​കു​ഴി​അ​ട​യ്ക്കു​ന്ന​ത് ​അ​ശാ​സ്ത്രീ​യ​മാ​യ​ ​രീ​തി​യി​ലാ​ണെ​ന്ന​ ​പ​രാ​തി​യു​യ​ർ​ന്ന​തോ​ടെ​ ​പ​രി​ശോ​ധി​ച്ച് ​ഉ​ട​ൻ​ ​റി​പ്പോ​ർ​ട്ടു​ന​ൽ​കാ​ൻ​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ​ക്ക് ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഇ​ന്ന​ലെ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
ദേ​ശീ​യ​പാ​ത​ക​ളി​ല​ട​ക്കം​ ​ഒ​രു​പാ​ത​യി​ലും​ ​ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം​ ​കു​ഴി​ക​ളു​ണ്ടാ​വ​രു​തെ​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​തു​ട​ർ​ന്ന് ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം​ ​മേ​ഖ​ല​ക​ളി​ൽ​ ​കു​ഴി​യ​ട​യ്ക്ക​ൽ​ ​യ​ജ്ഞം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​തു​ട​ങ്ങി.​ ​പാ​യ്ക്ക​റ്റു​ക​ളി​​​ലാ​ക്കി​​​യ​ ​ടാ​ർ​മി​ക്‌​സ് ​ഓ​രോ​ ​കു​ഴി​യി​ലു​മി​ട്ട് ​ഇ​ടി​ച്ചു​റ​പ്പി​ക്കു​ന്ന​ ​ജോ​ലി​യാ​ണ് ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​ ​ക​രാ​റു​കാ​ർ​ ​ന​ട​ത്തി​യ​ത്.​ ​ഈ​ ​'​കു​ഴി​യൊ​ട്ടി​ക്ക​ൽ​'​ ​അ​ടു​ത്ത​ ​മ​ഴ​യി​​​ൽ​ ​ഇ​ള​കി​പ്പോ​യി​ ​വീ​ണ്ടും​ ​കു​ഴി​യാ​കു​മെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​നാ​ട്ടു​കാ​ർ​ ​രം​ഗ​ത്തെ​ത്തി.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഇ​ത് ​വാ​ർ​ത്ത​യാ​ക്കി​യ​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​ഇ​ന്ന​ലെ​ ​അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സി​റ്റിം​ഗ് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഡ്വ.​ ​കെ.​വി.​ ​മ​നോ​ജ്കു​മാ​ർ​ ​മു​ഖേ​ന​യാ​ണ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ​ ​നേ​രി​ട്ടോ​ ​അ​വ​ർ​ ​നി​യോ​ഗി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മു​ഖേ​ന​യോ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.
നെ​ടു​മ്പാ​ശേ​രി​ ​അ​ത്താ​ണി​യി​ൽ​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​കു​ഴി​യി​ൽ​വീ​ണ് ​സ്കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​ര​ൻ​ ​ഹാ​ഷിം​ ​മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട്ട​ത്.​ ​റോ​ഡു​ക​ളു​ടെ​ ​ശോ​ച്യാ​വ​സ്ഥ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഹ​ർ​ജി​ക​ളി​ലാ​ണ് ​ഈ​ ​സം​ഭ​വം​ ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​റോ​ഡു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ന​ട​ത്തി​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ക​ള​ക്ട​ർ​മാ​രോ​ട് ​ഹൈ​ക്കോ​ട​തി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ജി​ല്ലാ​ത​ല​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സ​മി​തി​യു​ടെ​ ​ത​ല​വ​നെ​ന്ന​ ​നി​ല​യി​ൽ​ ​ഈ​ ​പ്ര​ശ്ന​ത്തി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​ജി​ല്ല​ ​ക​ള​ക്ട​ർ​മാ​ർ​ക്ക് ​അ​ധി​കാ​ര​മു​ണ്ടെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.