
പതിനാലുവർഷത്തിനുശേഷം വിജയ്‌യും തൃഷയും ഒരുമിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ വിജയ്‌യുടെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. സാമന്ത ആണ് ചിത്രത്തിൽ പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് കോളിവുഡിലെ ഹിറ്റ് ജോഡികളായിരുന്നു വിജയ്‌യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ ചിത്രങ്ങൾ വലിയ ഹിറ്റുകളായിരുന്നു. 2008 ൽ പുറത്തിറങ്ങിയ കുരുവി ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. അതേസമയം ലോകേഷ് കനകരാജ് - വിജയ് ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സാമന്ത എത്തുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.