merit-evening

ചിറയിൻകീഴ്:എസ്.എസ്.എൽ.സി,പ്ളസ് ടു,​യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചിറയിൻകീഴ് പഞ്ചായത്തിന്റെയും മുസലിയാർ എൻജിനിയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മെരിറ്റ് എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. മുസലിയാർ കോളേജ് അങ്കണത്തിൽ നടന്ന യോഗം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.എം.എ.വാഹിദ്,ആർ.അനീഷ്,ബി.എസ്.അനൂപ്,വിനോദ്,എസ്.എച്ച്.രാഖി എന്നിവർ പങ്കെടുത്തു. ആർ.സരിത സ്വാഗതവും മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ.കെ.അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.