
കഴക്കൂട്ടം: കരിച്ചാറ നന്മ കൂട്ടായ്മയുടെ വാർഷിക ഉദ്ഘാടനം അഡ്വൈസറി ബോർഡ് ചെയർമാൻ അഡ്വ. എം. സിറാജിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു.
അഞ്ച് വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. ഒപ്പം ശുദ്ധജലം ലഭ്യമാക്കുന്നതിന് ആലുംമൂട് യു.പി.എസ് സ്കൂളിന് വാട്ടർ പ്യൂരിഫയറും വാങ്ങി നൽകി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് കാഷ് അവാർഡുകളും നൽകി. വിദ്യാലയങ്ങളിലും ആതുര സേവന രംഗത്തും മാതൃകാപരവും മികച്ച പ്രവർത്തനങ്ങളും കാഴ്ചവച്ച അദ്ധ്യാപകരെയും ഡോക്ടർമാരെയും പൊന്നാട അണിയിച്ചു. സിനിമ സീരിയൽ നടൻ റിയാസ് നർമകല, അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റ് ഹരി, വാർഡംഗം ബി.മുരളീധരൻനായർ, നിംസ് ഡയറക്ടർ ഫൈസൽ ഖാൻ, അൽഫാസ് എം.ഡി ഷിബു അബൂബേക്കർ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, എ.അയൂബ് ഖാൻ, എ.ഫൈസൽ, എം.റസീഫ്, അഷറഫ് എ.ആർ, എ.സുൽഫിക്കർ, നിസാറുദ്ദിൻ, അഡ്വ. കെ.എച്ച്.എം. മുനീർ. എ.കെ.ഷാജി, നാദിർഷ തുടങ്ങിയവർ പങ്കെടുത്തു.